തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെതര്‍ലന്‍ഡ്സ് സ്വദേശി സരോജിനി ജപ് കെന്നിനെയാണ് വഴുതക്കാട്ടുള്ള ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ സുഹൃത്തായ അഭിഭാഷകനാണ് മരണ വിവരം പോലീസിനെ അറിയിച്ചത്. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളൂ.
തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment