തിരുവനന്തപുരം : കോവളം ബീച്ചിലെത്തിയ വിദേശവനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന കേസിലെ പ്രതി റിമാൻഡിൽ. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്ദലിയെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. കോവളത്ത് സ്ഥിരതാമസമാക്കിയ രണ്ട് വിദേശവനിതകളുടെ മൊബൈൽ ഫോണും പണമടങ്ങിയ ബാഗുമാണ് സെയ്ദലി കവർന്നത്. പതിവായി ഇവർ ബീച്ചിലെത്തി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ട്.