മുംബൈ ലഹരിക്കേസിൽ വിദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ വിദേശി അറസ്റ്റിൽ. ബാന്ദ്രയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്തവർക്ക് ലഹരി എത്തിച്ചു നൽകിയത് ഇയാളാണെന്നാണ് എൻസിബി പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളിൽ എൻസിപി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശി പിടിയിലായത്.

ഇയാളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന വിവരം. ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്തമാക്കി. അതിനിടെ എൻസിബിയുടെ റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എൻസിപി സംസ്ഥാന വക്താവും മന്ത്രിയുമായ നവാസ് മാലിക് രംഗത്തെത്തി. റെയ്ഡ് നടക്കുമ്പോൾ ഒരു പ്രാദേശിക ബി.ജെ.പി നേതാവിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും നവാസ് മാലിക് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...