പത്തനംതിട്ട : മലയോര പ്രദേശങ്ങളിലും വനാതിർത്തികളിലും താമസിക്കുന്ന ജനങ്ങളെ ദ്രോഹിക്കുവാൻ വനം വകുപ്പിലെ ഉന്നതരുടെ സഹായത്തോടെ പിണറായി സർക്കാർ രൂപപ്പെടുത്തിയ കിരാത നിയമമാണ് വനം നിയമ ഭേദഗതി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വനം നിയമ ഭേദഗതിക്കെതിരെ തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തേക്കുതോട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വന്യജീവികളുടെ ആക്രമണം മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെമേൽ കുതിര കേറുവാൻ സൗകര്യവും അമിത അധികാരവും നല്കുന്ന നിയമ ഭേദഗതി പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് അബിൻ വർക്കി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, എം.വി അമ്പിളി, ഷാജി സാമുവൽ, ജോയിക്കുട്ടി ചേടിയത്ത്, കെ.കെ. സോമരാജൻ, ജോൺ തെനയൻപ്ലാക്കൻ, അജയൻപിള്ള ആനിക്കനാട്ട്, സി.വി ശാന്തകുമാർ, റ്റി.ജി നിഥിൻ ജോൺ കിഴക്കേതിൽ, ലില്ലി ബാബു, എൽ.എം മത്തായി, അനിയൻ തകിടിയിൽ. ബിജി ജോയി, സന്തോഷ് കലേല്ലി, പൊന്നച്ചൻ കടമ്പാട്ട്, കെ.കെ. ഉഷ, കെ. കുട്ടപ്പൻ, പ്രിത, സുസൻ, ശോഭ, ജോബിൻ കിഴക്കേതിൽ, ബാബു പരുമല, ശശാങ്കൻ, തുടങ്ങിയവർ പ്രസംഗിച്ചു.