Sunday, June 23, 2024 3:04 am

കാട് പൂത്തു : പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : 999 മലകളുടെ അധിപനായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ( 2024 ഏപ്രിൽ 14) ആർപ്പുവിളി ഉയരും. മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി, മഞ്ഞൾപ്പറ, നാണയപ്പറ, നെൽപ്പറ അടയ്ക്കാപ്പറ, അവിൽപ്പറ, മലർപ്പറ, കുരുമുളക് പറ, അൻപൊലി, നാളികേരപ്പറ, അരിപ്പറ, എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

ഏപ്രിൽ 14 ന് രാവിലെ ഒന്നാം മഹോത്സവത്തിന് സാമൂഹിക സാംസ്കാരിക സമുദായ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം തെളിയിക്കും. 8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9 മുതൽ സമൂഹ സദ്യ 10 മുതൽ കല്ലേലി കൗള ഗണപതി പൂജ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്. രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , നാഗ പൂജ, പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ, കല്ലേലി അമ്മൂമ്മ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും.

ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും. മഹോത്സവത്തിന്റെ 8 -ദിവസമായ ഏപ്രിൽ 21 ഞായർ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് പാണ്ടി ഊരാളി അപ്പൂപ്പന്റെ ചരിതം പേറുന്ന വിൽപ്പാട്ട്, രാത്രി 7 മണിയ്ക്ക് തിരുവാതിരക്കളി, കൈകൊട്ടിക്കളി, രാത്രി 9 മണി മുതൽ ഫോക്ക് ഡാൻസ്, തുടർന്ന് നൃത്ത നാടകം പാണ്ഡവേയം ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 22 ന് തിങ്കളാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം എം എസ് അരുൺ കുമാർ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും

8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ, 9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 7 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി 8 ന് നൃത്തനാടകം,11 ന് ഫോക്ക് ഡാൻസ്,12 ന് കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര സംഗീത നൃത്ത നാടകം കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ തുടർന്ന് നാടൻ പാട്ടും കളിയരങ്ങും. പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 23 ചൊവ്വാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം, 999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി, 8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ സീരിയൽ താരം നിഷ സാരംഗ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ രാജി പി രാജപ്പൻ എന്നിവർ ഭദ്രദീപം തെളിയിക്കും. 10 മണി മുതൽ സമൂഹസദ്യ 10.30 മുതൽ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ. ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും. പത്താമുദയ ജന്മ വാർഷിക സംഗമം ആന്റോ ആന്റണി എം പി, കാവുകളുടെ സംഗമം റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ, കല്ലേലി ജീവകാരുണ്യ പ്രവർത്തി ഡോ. എം.എസ് സുനിൽ കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഗോത്ര സംഗമം കെ എസ് ഇ ബി റിട്ട എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ ബി. ഹരികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും. വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും. 11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് 12 മണി മുതൽ ഗാനമേള, വൈകിട്ട് 3 മണി മുതൽ ഭജൻസ്,4 മണി മുതൽ കോൽക്കളി 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തിരുവാതിര, കൈകൊട്ടിക്കളി, രാത്രി 8.30 മണി മുതൽ നൃത്തസന്ധ്യ,രാത്രി 10 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു ; കേന്ദ്രം കടമെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ധനമന്ത്രി

0
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ...

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്

0
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്. ഇരു സർക്കാരുകളും മുന്നോക്ക വിഭാഗങ്ങളെ...

റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു ; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

0
തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ...

ഇടുക്കി അടിമാലി ശല്യംപാറയിൽ അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

0
ഇടുക്കി: ഇടുക്കി അടിമാലി ശല്യംപാറയിൽ അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി....