നാല് ആനകൾക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നെള്ളിപ്പിന് വിലക്ക് ; വനംവകുപ്പിന്റെ കർശന നടപടി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടിയിൽ നടന്ന ആനകളുടെ തലപ്പൊക്ക മത്സരവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കർശന നടപടി. ചട്ടങ്ങൾ ലംഘിച്ച് മത്സരം നടത്തിയതിന് നാല് ആനകൾക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വനംവകുപ്പ് വിലക്കേർപ്പെടുത്തി. ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ,ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് വിലക്ക്. ഇന്നലെ ഗുരുവായൂർ കോട്ടപ്പടിയിൽ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെയാണ് ആന പാപ്പാനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കോട്ടപ്പടിയിൽ ആനകളുടെ തലപ്പൊക്ക മത്സരം നടക്കുന്നതിനിടെ ഒരു ആന പാപ്പാനെ ആക്രമിച്ചിരുന്നു.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനകൾക്ക് അമിത സമ്മർദ്ദം നൽകുന്ന രീതിയിൽ നിയമവിരുദ്ധമായി മത്സരം സംഘടിപ്പിച്ചതായി കണ്ടെത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നിലവിൽ അഞ്ച് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് നിലനിൽക്കുന്ന കാലയളവിൽ ഈ ആനകളെ ഒരു തരത്തിലുള്ള പൊതുപരിപാടികളിലോ ഉത്സവങ്ങളിലോ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...