തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ പള്ളി വികാരി ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച് നീക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പള്ളി വികാരി ഉൾപ്പെടെ പതിനെട്ട് പേരെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുത്തു. വന സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കോതമംഗലത്ത് വെച്ച് വനംവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സഭാപ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കുരിശുസ്ഥാപിച്ച സ്ഥലം ജെണ്ടക്ക് പുറത്തുള്ള കൈവശഭൂമിയിലാണെന്നും പള്ളിക്ക് ദാനമായി ലഭിച്ച ഭൂമിയാണെന്നുമാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം. സംരക്ഷിത വനമേഖലിയിലുള്ള സ്ഥലമായത് കൊണ്ടാണ് കേസെടുത്തതെന്നും തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വനം വകുപ്പിൻ്റെ നിലപാട്. ഇതിനിടെ ദുഃഖവെള്ളിയാഴ്ച കുരിശ് സ്ഥാപിച്ച നാരങ്ങാനത്തേക്ക് പരിഹാരപ്രദിക്ഷിണം നടത്താനും നീക്കമുണ്ട്. ഇതിന് മുന്നോടിയായാണ് നാൽപ്പതാം വെള്ളിയാഴ്ച കുരിശ് സ്ഥാപിച്ചതും. പിറ്റേന്ന് വനം വകുപ്പ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നാളെ ഉറങ്ങിത്തീർക്കാം, പക്ഷേ ഇന്നത്തെ ആവേശം കൈവിടരുത്” ; കുട്ടികളോട് മന്ത്രി

0
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളില്‍ ഒരുനാള്‍ നമ്മുടെ കേരളത്തിന്റെ...

സോനം വാങ്‌ചുക്കിന്റെ നിരാഹാരം: ഉപാധികൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് ഗീതാഞ്ജലി

0
ന്യൂഡല്‍ഹി: ഉപാധികള്‍ അംഗീകരിച്ചാല്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിക്കാമെന്നറിയിച്ചതായി ഭാര്യ ഗീതാഞ്ജലി...

ലോകകപ്പ് ഫൈനൽ: ജേതാക്കൾക്ക് ലഭിക്കുക കോടികൾ; സമ്മാനത്തുക വിവരങ്ങൾ പുറത്ത്.

0
വാഷിംഗ്ടൺ : ഫിഫ ലോകകപ്പ് ഫൈനൽ വിജയിയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം....

ലോകകപ്പ് ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

0
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും...