കോന്നി : കരിമാൻതോട് തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഗുരുനാഥൻമണ്ണ് ഫോറസ്റ്റേഷൻ പരിധിയിൽ ആണ് കഴിഞ്ഞ ദിവസം കടുവ തൂമ്പാക്കുളം മേൽത്തട്ട് കളത്തിൽ വീട്ടിൽ സുനിലിന്റെ പശുവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. പശുവിന് കഴുത്തിൽ ആഴത്തിൽ മുറിവ് ഏറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊഴുത്തിന് സമീപത്തായാണ് വനപാലകർ ആധുനിക ക്യാമറ സ്ഥാപിച്ചത്. ഡെപ്യൂട്ടി ഇൻചാർജ് ജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. ക്യാമറ നിശ്ചിത ദിവസത്തിന് ശേഷം പരിശോധിക്കും. പ്രദേശത്ത് വനം വകുപ്പ് രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തൂമ്പാകുളത്ത് കടുവയുടെ ആക്രമണം : വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
RECENT NEWS
Advertisment