തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ വൈദികർക്ക് നോട്ടീസ് നൽകേണ്ടെന്ന് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി തൊമ്മൻകുത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ വൈദികർക്ക് നോട്ടീസ് നൽകേണ്ടെന്ന് വനം വകുപ്പിന്റെ നിർദേശം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയ കേസിലും അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കും. വൈദികർക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് വനം വകുപ്പ് നടപടി. കഴിഞ്ഞ ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈവശഭൂമിയെന്ന് നാട്ടുകാരും വനംഭൂമിയെന്ന് വനംവകുപ്പും അവകാശപ്പെടുന്ന ഭൂമിയില്‍ തൊമ്മന്‍ കുത്തിലുള്ള പള്ളിയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഈ കുരിശ് പൊളിച്ച് നീക്കുകയായിരുന്നു. ദുഃഖവെള്ളിയാഴ്ച ഈ സ്ഥലത്തേക്ക് കുരിശിന്റെ വഴി നടത്താൻ നേതൃത്വം നൽകിയവർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. തുടർന്ന് വൈദികർക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി നിർത്തിവയ്ക്കാനുള്ള തീരുമാനം വനംവകുപ്പ് സ്വീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐ.എഫ്. എഫ്. കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ...

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....