പാലക്കാട് : ധോണിയിലെ ജനവാസമേഖലയില്‍ നാശം വിതയ്ക്കുന്ന പിടി സെവനെന്ന കൊമ്പനെ പിടികൂടുന്നതില്‍ വനംവകുപ്പിന് നിലപാട് മാറ്റം. കാട്ടിലേക്ക് തുരത്തുന്ന നടപടി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടിയുതിര്‍ത്ത് പിടികൂടിയാല്‍ മതിയെന്ന് വനം മേധാവി ഉത്തരവിറക്കി. അല്‍പം വൈകിയാലും പിടി സെവനെ പിടികൂടി പൂര്‍ണമായും നാട്ടിലെ ഭീതി അകറ്റുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്.
വനംമന്ത്രി നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വകുപ്പ് മേധാവി ഉത്തരവിറക്കി. പക്ഷേ ഉത്തരവ് നേരത്തെയെടുത്ത നിലപാടില്‍ നിന്ന് വിരുദ്ധമെന്ന് മാത്രം. ധോണിയിലെ ജനവാസമേഖലയിലിറങ്ങി രാപകല്‍ വ്യത്യാസമില്ലാതെ നാശം വിതയ്ക്കുന്ന പിടി സെവനെന്ന ഒറ്റയാനെ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനായിരുന്നു ഒരുമാസം മുന്‍പുള്ള തീരുമാനം. കുങ്കികളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രം പിടികൂടുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവിലുള്ളത്.
പിടി സെവനെ പിടികൂടി ചട്ടം പഠിപ്പിക്കാനായി മുത്തങ്ങയില്‍ ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച കൂട് ഇതോെടെ വെറുതെയായി. ഇരുന്നൂറ് കിലോമീറ്ററിലധികം ആനയുമായുള്ള യാത്ര സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വനംമേധാവിയുടെ നിരീക്ഷണം. വേണ്ടിവന്നാല്‍ പാലക്കാട് ധോണിയില്‍ പുതിയ കൂട് പണിയണം. മുത്തങ്ങയിലെ ഭരത്, വിക്രം കുങ്കിയാനകളുമായി ദൗത്യസംഘം പാലക്കാട്ടെത്തി എല്ലാ സാധ്യതയും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
താപ്പാനയെക്കണ്ടാലൊന്നും കാട് കയറുന്ന ശീലമില്ലാത്ത പിടി സെവന്‍ കുറച്ച് ദിവസം മാറിനിന്ന് വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കുന്ന പതിവ് ആവര്‍ത്തിക്കുമെന്ന് ചുരുക്കം. വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി എത്തുന്ന കൊമ്പനെ പേടിച്ച് രാത്രിയില്‍ പോലും ഉറക്കമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കഴിയുന്ന പതിവ് ധോണിയില്‍ തുടരും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.