മൂവാറ്റുപുഴ കാർഷികോത്സവ് 2025 ഏപ്രിൽ 21 മുതൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ:  മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പ്, എറണാകുളം ജില്ലാ ഭരണകൂടം, ഡി ടി പി സി, കുടുംബശ്രീ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ കാർഷികോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന കാർഷികോത്സവ് 2025 ന് മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് ഗ്രൗണ്ട് വേദിയാകും. മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, സർക്കാർ- അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും.

കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെൻറ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും ഉണ്ടാകുമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ അറിയിച്ചു. സ്റ്റാൾ ബുക്കിങ്ങിനും മറ്റ് വിശദവിവരങ്ങൾക്കും 9846322299, 9349911141 എന്നീ നമ്പറുകളിലോ [email protected] എന്ന ഈമെയിലിലോ ബന്ധപ്പെടുക. സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. വാർഷിക സ്റ്റോക്കെടുപ്പ് ആയതിനാൽ ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...