സിആർപിഎഫ് വേണ്ടെന്ന് വനപാലക സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനപാലകർക്ക് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ സംഘനട എഴുതിയ കത്ത് പിൻവലിച്ചു.  വനസംരക്ഷണത്തിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കെബി വേണുവിനെഴുതിയ കത്താണ് സംഘടന നിരുപാധികം പിൻവലിച്ചത്. ഇടുക്കി മാങ്കുളത്ത് വനപാലകർക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തെ തുടർന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. കത്തിലെ സിബിഐ അന്വേഷണം വേണമെന്ന ഭാ​ഗവും സുരക്ഷക്ക് സിആർപിഎഫ് വേണമെന്ന ഭാ​ഗവുമാണ് ഒഴിവാക്കിയത്.

മാങ്കുളത്ത് വനംകൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. തുടർന്നാണ്  കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് വിജി പി വർ​ഗീസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഹർജിയിലും വിവാദ ഭാ​ഗം ഒഴിവാക്കി. കേസന്വേഷണത്തിനും സുരക്ഷക്കും കേരള പൊലീസിനെ വിശ്വാസമില്ലെന്നാണ് സംഘടന പറഞ്ഞത്. സംസ്ഥാന പോലീസിനെതിരെ ഭരണാനുകൂല സംഘടന രം​ഗത്തെത്തിയത് വിവാദമായിരുന്നു. കത്ത് തയ്യാറാക്കിയപ്പോൾ സംഭവിച്ച പിഴവാണെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും കത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...