Wednesday, March 26, 2025 5:55 am

വന്യജീവി ആക്രമണങ്ങൾ നടക്കുന്നത് ഉൾവനത്തിലാണ്, ബോധവൽക്കരണം വേണം : വനം മന്ത്രി എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചതടക്കമുള്ള വന്യജീവീ ആക്രമണങ്ങളിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. ഈ അപകടങ്ങൾ നടക്കുന്നത് ഉൾവനത്തിലാണെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാൻ ബോധവൽക്കരണം വേണമെന്നും മന്ത്രി പറഞ്ഞു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണു (22) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചായിരുന്നു സംഭവം. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിക്കായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വയനാട്ടിലും നിലമ്പൂരിലും വന്യജീവി ആക്രമണം നടന്നത് ഉൾവനത്തിലാണ്. അതുകൊണ്ടു തന്നെ വനത്തിനുള്ളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ ബോധവത്കരണം വേണം. വന ഭേതഗതി നിയമം നിലവിലെ വ്യവസ്ഥകൾ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. ഭേദഗതി നിയത്തിലെ ഉള്ളടക്കം ചർച്ചയാകുന്നില്ലെന്നത് ഖേദകരമാണ്. ഫോറസ്റ്റ് വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തിര ആക്ഷൻ പ്ലാൻ ഉണ്ടാക്കും. പലപ്പോഴും വനം വകുപ്പിനെതിരെ കടന്നാക്രമണം നടക്കുന്നുണ്ട്.  ചില വസ്തുതകൾ മനസിലാക്കേണ്ടതുണ്ട്. പല മരണങ്ങളും കാട്ടിലുള്ളിലാണ് സംഭവിക്കുന്നത്. അതു പോലും ആഘോഷിക്കപ്പെടുന്നു. വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. വനനിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥം. കേരള കോൺഗ്രസിന്റെ ആശങ്ക മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അവരുടെ മുൻ നിലപാടിൽ മാറ്റം ഉണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകനെ പോലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

0
പത്തനംതിട്ട : വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ്...

ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും കോടികൾ തട്ടിയ പ്രതിക്കെതിരെ രണ്ട് കേസുകൂടി

0
മാന്നാർ : സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ...

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് കൊയിലാണ്ടിയില്‍...

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്

0
ദില്ലി : തമിഴ്നാട് രാഷ്ട്രീയത്തിൽ ദില്ലി കേന്ദ്രീകരിച്ച് നിർണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്....