പത്തനാപുരം : കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ പത്തനാപുരം കടുവാ മൂലയില്‍ ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റേണറ്ററും ഉള്‍പ്പെടെ ബോംബു നിര്‍മ്മാണ സാധനങ്ങള്‍ കണ്ടെത്തി. ഭീകരസംഘടകള്‍ സ്ഥലത്തെത്തിയെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം.
ചാരായം വാറ്റുനടക്കുന്നു എന്നറിഞ്ഞ് അന്വേഷിച്ചു പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജലാറ്റിന്‍ സ്റ്റിക്കും അനുബന്ധ സാധനങ്ങളും കണ്ടെത്തിയത്. പത്തനാപുരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉള്ള കശുമാവിന്‍ തോട്ടത്തിലാണ് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റേണറ്ററും ബാറ്ററിയും ഉള്‍പ്പെടെ ബോംബു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
വനംവകുപ്പിന്റെ കീഴിലുള്ള പത്തേക്കറോളം വരുന്ന കശുമാവിന്‍ തോട്ടമാണ് ഇത് . ഇവിടെ നേരത്തെ ഭീകരസംഘടനകള്‍ പരീശീലനം നടത്തിയതിനെക്കുറിച്ച് തമിഴ്‌നട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ പ്രദേശം നിരീക്ഷണത്തിലാണ്. പാറമടകള്‍ ഏറെയുളള പ്രദേശമാണ് കടുവാമൂല കശുമാവിന്‍ തോട്ടം.