തട്ടയിൽ വാർഡിലെ ചാങ്ങവീട്ടിൽ മൂലഭാഗത്ത് കാടുകയറിക്കിടന്ന ഭൂമി മണ്ണുമാന്തിയുപയോഗിച്ച് വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

തട്ടയിൽ : തട്ടയിൽ വാർഡിലെ ചാങ്ങവീട്ടിൽ മൂലഭാഗത്ത് കാടുകയറിക്കിടന്ന ഭൂമി മണ്ണുമാന്തിയുപയോഗിച്ച് വൃത്തിയാക്കി. 30 വർഷത്തിലധികമായി കാടുകയറിക്കിടന്ന സ്ഥലം പന്തളം തെക്കേക്കര പഞ്ചായത്താണ് കാടുതെളിച്ച് വൃത്തിയാക്കിയത്. തട്ടയിൽ വാർഡിൽ ചാങ്ങവീട്ടിൽ മൂലഭാഗത്ത് ഖാദി ഉത്പന്നങ്ങളുണ്ടാക്കിയിരുന്ന പഴയ കെട്ടിടവും അതിന്റെ മൈതാനവുമാണ് ആരും നോക്കാനില്ലാതെ കാടുകയറി കിടന്നത്. ഉടമസ്ഥാവകാശത്തിൽ തർക്കമുള്ള ഭുമിയായതിനാൽ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പഞ്ചായത്തംഗം ബി. പ്രസാദ് കുമാർ പറഞ്ഞു.

തൊട്ടടുത്ത് പ്രവർത്തിക്കുന്ന 54-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് കാടുമൂടിയ ഭൂമികൊണ്ട് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. എൻഎസ്എസ് വനിതാസമാജം സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടിക്ക് പുതിയ കെട്ടിടം പണിതിട്ടുള്ളത്. 60 സെന്റോളം വരുന്ന സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, പഞ്ചായത്തംഗം ബി. പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയുപയോഗിച്ച് വൃത്തിയാക്കിയെടുത്തു. ഇവിടം കളിക്കളമായി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് ബി. പ്രസാദ് കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...