ടെക്സസ്: ലോകവ്യാപകമായുണ്ടായ ഐടി പ്രതിസന്ധിയുടെ ഉത്തരവാദിത്തമേറ്റ് ക്രൗഡ്‍സ്ട്രൈക് സിഇഒ ജോർജ് കുട്സ്. പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആയിരക്കണക്കിന് വിമാനങ്ങളാണ് പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്. സൈബർ സുരക്ഷാ കമ്പനിയായ ക്രഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ ആന്‍റി വൈറസ് സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റിലുണ്ടായ ബഗ് മൂലമുള്ള പ്രതിസന്ധി തുടരുകയാണ്. ബ്രിട്ടനിൽ ജിപിഎസ് ഉപയോഗിച്ചുള്ള ദിശാനിർണയത്തെയടക്കം തകരാർ ബാധിച്ചു. ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളും ടെലികോം കമ്പനികളും മുതൽ സൂപ്പർ മാർക്കറ്റുകൾവരെ പ്രതിസന്ധി ബാധിച്ചവയിൽ ഉൾപ്പെടും. സോഫ്റ്റ്‍വെയര്‍ ബഗ് പരിഹരിച്ചെങ്കിലും ഓരോ കമ്പ്യൂട്ടറിലും പ്രശ്നം പരിഹരിക്കാൻ വലയ പ്രയത്നം വേണ്ടിവരുമെന്ന് വിദഗ്ധർ പ്രതികരിച്ചു. ഉപഭോക്താക്കളുടെ വിശ്വാസത്തെക്കാൾ വലുതൊന്നുമില്ലെന്നാണ് ക്രഡ്സ്ട്രൈക്കിന്‍റെ പ്രതികരണം. ഇന്നലെ പുലർച്ചെയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡത് എന്ന വിളിപ്പേരുള്ള എറർ മെസേജ് പ്രശ്നം ബാധിച്ച കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയിൽ വൻകിട കമ്പനികൾ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറായതിനാൽ വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കമ്പ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1