18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും ; അവതരണം 23ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി എത്തിയതിനുശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമല അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേകുമെന്നാണ് സൂചന. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും.

ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ച ഉപാധിയാണ് പ്രത്യേക പാക്കേജ്. ഇത് അനുവദിച്ചില്ലെങ്കില്‍ ജെ.ഡി.യുവും ടി.ഡി.പിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം. കേരളവും ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന് പ്രത്യേക പാക്കേജും വിഴിഞ്ഞം പദ്ധതിക്ക് സഹായവും കഴിഞ്ഞ തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...