ഫെബ്രുവരി 27ന് ശേഷം മറ്റു രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയ എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം : ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 ജില്ലയില്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഇവര്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ അഞ്ച് ഫോണ്‍ നമ്പരുകള്‍ ജില്ലാ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പരായ 1077ലും, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കും. വിദഗ്ധരായ പകര്‍ച്ചവ്യാധി പ്രതിരോധസംഘം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ രോഗപ്രതിരോധ അവബോധ ക്ലാസുകള്‍ നടത്തും. പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ അല്ലെങ്കില്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയോ വേണമെന്നും ഡി.എം.ഒ പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പറുകള്‍:-1077 (ടോള്‍ ഫ്രീ), 0468-2228220,  0468-2322515, 9188293118,  9188803119

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...