റാന്നി: പ്രതിസന്ധി ഘട്ടത്തിൻ കേരളത്തെ കൈ മെയ് മറന്ന് സഹായിക്കാൻ മടികൂടാതെ രംഗത്തുവന്ന ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക) പ്രവർത്തനങ്ങൾ ലോകത്തിന് മാത്യകയാണെന്ന് മുൻ എം എൽ എ രാജു ഏബ്രഹാം പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പുമായി ചേർന്ന് ഫോമ ഇടമുറിയില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തന രംഗത്ത്, ആരോഗ്യ സുരക്ഷ മേഘലയിൽ, ഭവന പദ്ധതിയിൽ അടക്കം എല്ലാ മേഘലയിലും കയ്യൊപ്പ് ചാർത്തി മികച്ച പ്രവർത്തനമാണ് ഫോമ ചെയ്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
നാറാണംമുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറുംപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, പഞ്ചായത്ത് അംഗം അഡ്വ. സാംജി ഇടമുറി,
ഫോമ ട്രഷറർ ബിജു തോണിക്കടവിൽ, വുമണ്‍സ് ചെയര്‍ സുജ ഔസോ, കേരള ഹൗസിംങ് ചെയര്‍മാന്‍ ജോസഫ് ഔസോ, കേരള കൺവൻഷൻ ചെയർമാൻ തോമസ് ഓലിയാം കുന്നേൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളികുളം, ജൂന തോമസ്, സജയ് തോണിക്കടവിൽ, മുത്തൂറ്റ് പ്രതിനിധികളായ കെ.ഐ മാത്യു, സുബീഷ് ഗോപാൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































