ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബി ജെ പി നേതാക്കളെയും കസ്റ്റഡിയിലെടുത്ത് കര്‍ണാടക പോലീസ്. കര്‍ണാടക നിയമസഭയില്‍ സഭയില്‍ അനാദരവ് കാട്ടിയതിന് 10 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക പോലീസ് ബെംഗളൂരുവിലെ വിധാന്‍സൗദയിലെത്തി ബൊമ്മൈയെ കസ്റ്റഡിയിലെടുത്തത്.
സസ്‌പെന്‍ഡ് ചെയ്തതിനെ കര്‍ണാകട ബിജെപി ഘടകം ശക്തമായി അപലപിച്ചു. സംഭവത്തെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നും അവര്‍ വിശേഷിപ്പിച്ചു. അതേസമയം ‘ജനാധിപത്യത്തിന്റെ കറുത്ത ദിനം’ എന്നാണ് ബസവരാജ് ബൊമ്മൈ സംഭവത്തെ വിശേഷിപ്പിച്ചത്. ബി.ജെ.പിയിലെ ചില അംഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തത്.