മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി, ബെംഗളൂരു മുന്‍ ഭദ്രാസനാധിപന്‍ മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി, ബെംഗളൂരു മുന്‍ ഭദ്രാസനാധിപന്‍ മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ വച്ചായിരുന്നു കാലം ചെയ്തത്. അസുഖബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകള്‍ പിന്നീട്. തൃശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബര്‍ 12 ന് കുന്നുകുളം പുലിക്കോട്ടില്‍ കുടുംബത്തില്‍ പരേതനായ പി.സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്ബത്തൂരിലായിരുന്നു.

കോയമ്പത്തൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അംഗത്വം സ്വീകരിച്ചു. വെട്ടിക്കല്‍ വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത മോര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1993 ഡിസംബര്‍ 19 ന് കോറൂയോ സ്ഥാനവും 1995 ഓഗസ്റ്റ് 6 ന് കശ്ശീശാ സ്ഥാനവും മോര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയില്‍ നിന്ന് സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്‌ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മോര്‍ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തില്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...