കോഴിക്കോട് : മുന്‍ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായിരുന്ന ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സി.ഖാലിദ് (83) അന്തരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ ഇദ്ദേഹം എസ്‌ആര്‍എം റോഡ് ഹംസക്കുഞ്ഞ് ലെയിനിലായിരുന്നു താമസം. നിലവില്‍ കോഴിക്കോട് താമസിച്ചുവരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. മറ്റു രോഗങ്ങള്‍ക്കും ചികില്‍സയിലായിരുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് രാത്രി കോഴിക്കോട് കണ്ണംപള്ളിയില്‍. ഭാര്യ- കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ആസ്യ.
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിന് മുകളില്‍നിന്ന് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി രജനി എസ് ആനന്ദ് ചാടി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത് ഖാലിദ് കമ്മീഷനായിരുന്നു.