ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ചോദ്യങ്ങളുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ചോദ്യങ്ങളുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് 14 തവണ വിയോജനക്കുറിപ്പുകൾ അയച്ചത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷനിൽ എല്ലാ തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഒറ്റയ്ക്കാണോ എടുത്തതെന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ലവാസ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളിൽ വിയോജിപ്പുകൾ രേഖപ്പെടുത്തി കത്തുകൾ നൽകേണ്ടി വരുന്നത് കാര്യങ്ങൾ സാധാരണ നിലയിലല്ല എന്നതിന്റെ തെളിവാണ്. നിയമപ്രകാരം കമ്മീഷൻ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ തീരുമാനപ്രകാരമോ ആണ് എടുക്കേണ്ടത്. എന്നാൽ പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമായി എടുത്തെന്ന തരത്തിലുള്ള ആക്ഷേപങ്ങളിൽ ഗ്യാനേഷ് കുമാർ വ്യക്തത വരുത്തണം.

സമൂഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് സ്വയം മാറിനിൽക്കുന്നതിനെക്കുറിച്ച് ഗ്യാനേഷ് കുമാർ തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും അശോക് ലവാസ പ്രതികരിച്ചു. ജനാധിപത്യത്തിൽ ആളുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കമ്മീഷണറുടെ മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ നിശ്ചിത നിയമപരമായ നടപടിക്രമങ്ങൾ ഉണ്ടെങ്കിലും സ്വമേധയാ അത്തരമൊരു തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം ആലോചിക്കണമെന്നും ലവാസ പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ് : ആന്റോ അ​ഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം ;...

0
കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അ​ഗസ്റ്റിന്...

സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത....

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

0
കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം. കൊൽക്കത്ത...

പ്രതിഷേധം കനത്തു ; മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ കൂട്ടും ; കൂടുതൽ പോലീസുകാരെ...

0
തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ...