തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ട് നിന്ന് മുൻ മന്ത്രി ആന്‍റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ട് നിന്ന് മുൻ മന്ത്രി ആന്‍റണി രാജു. ഇന്നലെ നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനിലും ആന്‍റണി രാജു പങ്കെടുത്തില്ല. ധാർമികതയുടെ പേരിലാണ് പരസ്യപ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് വിശദീകരണം. അദ്ദേഹത്തിന്‍റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമന മീഡിയവണിനോട് പ്രതികരിച്ചു. തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു അയോഗ്യക്കപ്പെട്ടതിനെ തുടർന്നാണ് എൽഡിഎഫ് പൊതുസ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമനയെ സ്ഥാനാർഥിയാക്കിയത്. ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റ് തങ്ങൾക്ക് തന്നെ നൽകണം എന്നായിരുന്നു ആന്‍റണി രാജു സിപിഎമ്മിനോട് ആവശ്യപ്പെട്ടത്.

പാർട്ടി അധ്യക്ഷൻ കെ.സി ജോസഫിനെ സ്ഥാനാർഥിയാക്കാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിപിഎം അതിനു വഴങ്ങിയില്ല.തങ്ങളുടെ പാർട്ടി സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ജനാധിപത്യ കേരള കോൺഗ്രസ്. സുധീർ കരമന പ്രചാരണത്തിൽ സജീവമായിട്ടും മണ്ഡലത്തിൽ എവിടെയും മുൻ എംഎൽഎ ആന്‍റണി രാജു പ്രചാരണത്തിന് എത്തുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും ആന്‍റണി രാജു എത്തിയില്ല. സുധീർ കരമനയ്ക്ക് വോട്ട് അഭ്യർഥിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമാണ് ആന്‍റണി രാജു ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന്...

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്...

ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ...

0
ദില്ലി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം...

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി...