പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് നീക്കം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് നീക്കം പിന്‍വലിക്കണമെന്ന് മുന്‍ പൊതുവിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ആദ്യം ഒപ്പുവെച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ കത്ത് നല്‍കിയിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

പിഎം ശ്രീ പദ്ധതിയും എസ്എസ്‌കെ ഫണ്ടും വ്യത്യസ്തമാണ്. കണക്കുകളില്‍ തന്നെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വ്യക്തമാണെന്നും മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി.സംഘപരിവാര്‍ നയം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം ഇപ്പോള്‍ വ്യക്തമാകുകയാണ്. പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കെ.എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ എവിടെപ്പോയി? അന്ന് തങ്ങളെ വേട്ടയാടിയവര്‍ ഇന്ന് പദ്ധതിക്കായി രംഗത്തുവന്നിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് പാദവേല ചെയ്യുകയാണെന്നും വി.ശിവന്‍കുട്ടി വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...