മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭാ അംഗം ആയത്.

കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രഫഷണൽ കോളേജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വെയ്ക്കും. വൈകീട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ ആണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...