മതം മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഉപായമാക്കി മാറ്റുന്ന ഭരണം രാജ്യത്തിന് അപകടമാണെന്ന് രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതം മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഉപായമാക്കി മാറ്റുന്ന ഭരണം രാജ്യത്തിന് അപകടമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കെപിസിസി പ്രസിദ്ധീകരണ സ്ഥാപനമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച നിത്യ ചൈതന്യ യതി ജന്മ ശതാബ്തി സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നില നിർത്താൻ ഭാരതത്തിന്റെ പാരമ്പര്യത്തിനു പോലും കളങ്കമേൽപ്പിക്കാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ഭരണക്കാർ. പക്ഷെ ആകാശത്തോളം ഉയർന്ന യതിയുടെ ഏകമത സങ്കല്പത്തിനു ഒരുകാലത്തും പ്രസക്തി നഷ്ടമാവില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ നോക്കാൻ കഴിയുന്ന നിത്യഗുരുവാണ് നിത്യ ചൈതന്യ.

മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച നിത്യ ചൈതന്യ യതിയുടെ ജീവിത വീക്ഷണത്തിൽ കാതലായ മാറ്റം വരുത്തി. ഇന്ത്യയെ വീണ്ടും ഭ്രാന്തലയമാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വർധിച്ചു വരുകയാണിന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. യതി ശിഷ്യനും പ്രാഭാഷകനുമായ ഷൌക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. സതീഷ് കൊച്ചുപറമ്പിൽ, മുൻ മന്ത്രി പന്തളം സുധാകരൻ, കെ ശിവദാസൻ നായർ, കെ ജയവർമ, കെ ജാസിംകുട്ടി, എ സുരേഷ് കുമാർ, പ്രൊഫ പി കെ മോഹൻരാജ്, അഹ്‌മദ്‌ ഷാ, വെട്ടൂർ ജ്യോതി പ്രസാദ്, ജോൺസൻ വിളവിനാൽ, എം സി ഷെരീഫ്, കാട്ടൂർ അബ്ദുൽ സലാം, സിന്ധു അനിൽ, വിനീത അനിൽ, എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ...

മൂത്ത കള്ള് കിട്ടിയില്ല ; ഷാപ്പ് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച് സഹോദരങ്ങൾ ;...

0
തൃശൂർ: കള്ളുഷാപ്പിനുള്ളിൽ വെച്ച് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ...

‘കാസർഗോഡ് എംഡിഎംഎ പിടികൂടിയ സംഭവം : പ്രതികൾ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം’ ; വി.കെ...

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർ മുഖ്യമന്ത്രി വി ഡി സതീശനുമായി...

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍: മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ്...