പാകിസ്ഥാന്‍ : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (79 അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റായ മുഷറഫ് 2001 മുതല്‍ 2008 വരെ പദവിയില്‍ തുടര്‍ന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ഇന്ത്യക്കാരൻ എന്നാണ് പർവേസ് മുഷറഫ് അറിയപ്പെടുന്നത്. 1943 ഓഗസ്റ്റ് 11 ന് ന്യൂഡൽഹിയിലെ ദര്യഗഞ്ചിലാണ് അദ്ദേഹം ജനിച്ചത്.
പാകിസ്ഥാൻ വിഭജനം നടന്ന 1947-ൽ അദ്ദേഹത്തിൻ്റെ കുടുംബം പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചു. വിഭജനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ കുടുംബം മുഴുവൻ പാകിസ്ഥാനിൽ എത്തിയിരുന്നു. അദ്ദേഹത്തിൻ്റെ പിതാവ് സയീദ് അന്ന് പുതിയ പാകിസ്ഥാൻ സർക്കാരിനായി പ്രവർത്തിച്ചിരുന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം.
സ്വാതന്ത്ര്യത്തിനു ശേഷം പർവ്വേസിൻ്റെ പിതാവിനെ പാകിസ്ഥാനിൽ നിന്ന് തുർക്കിയിലേക്ക് മാറ്റിയിരുന്നു. 1949 ൽ അദ്ദേഹം തുർക്കിയിലേക്ക് പോയി. കുറച്ചുകാലം അദ്ദേഹം കുടുംബത്തോടൊപ്പം തുർക്കിയിൽ താമസിച്ചു. അവിടെവെച്ച് അദ്ദേഹം തുർക്കി ഭാഷ സംസാരിക്കാനും പഠിച്ചു. 1957-ൽ മുഷ്റഫിൻ്റെ കുടുംബം വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങിയെത്തി. കറാച്ചിയിലെ സെൻ്റ് പാട്രിക് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ കോളേജ് വിദ്യാഭ്യാസവും പർവ്വേസ് മുഷ്റഫ് പൂർത്തിയാക്കി.