ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി

For full experience, Download our mobile application:
Get it on Google Play

ന്യൂസിലൻഡ് : ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി. ദീർഘകാല സുഹൃത്ത് ക്ലാർക്ക് ഗഫോർഡ് ആണ് ജീവിത പങ്കാളി. രണ്ടു വർഷം മുൻപ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം അന്ന് മാറ്റിവെക്കുക ആയിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. ജെസീന്ത പ്രധാനമന്ത്രി പദവിയിൽ ഇരിക്കെ ആണ് അമ്മയായത്.തലസ്ഥാനമായ വെല്ലിംഗ്ടണിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ വടക്കായി നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകളിലും ചില പ്രത്യേകതകളുണ്ട്. അടുത്ത സുഹൃത്തായ ഡിസൈനർ ജൂലിയറ്റ് ഹൊഗൻ ചെയ്ത ഐവറി കളര്‍ വസ്ത്രമാണ് ജസീന്ത ധരിച്ചിരിക്കുന്നത്.

വിവാഹ ദിനം ധരിച്ച ഷൂസ് മൗണ്ട് മൗംഗനൂയി ഡിസൈനർ ചാവോസ് ആൻഡ് ഹാർമണിയിൽ നിന്നുള്ളതാണെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വാഹത്തിൽ മകൾ നീവിന്റ സാന്നിധ്യവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അച്ഛനോടൊപ്പം മുത്തശ്ശി ലോറൽ ആര്‍ഡെന്റെ വിവാഹ വസ്ത്രത്തിന്റെ തുണികൊണ്ട് നിര്‍മിച്ച വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...