ലണ്ടന്‍: മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹം.ഐപിഎൽ മുൻ മേധാവി ലളിത് മോദി, നിത അംബാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരും ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. 2020ല്‍ ആദ്യഭാര്യ മീനാക്ഷി(38)യുമായുള്ള ബന്ധം പിരിഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം കഴിച്ചു.
കരോളിനെ വിവാഹം കഴിക്കുമ്പോൾ സാൽവെ മോശം സമയങ്ങളിലൂടെ കടന്നുപോയതായി റിപ്പോർട്ടുകള്‍ പറയുന്നു. ലണ്ടനിലെ പള്ളിയില്‍ നടന്ന ചടങ്ങില്‍ 15 കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കരോളിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹരീഷ് സാൽവെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പാണ് മതം മാറിയത്. മറാത്തി കുടുംബത്തില്‍ പെട്ട സാല്‍വെയുടെ പിതാവ് എൻ കെ പി സാൽവെ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ അംബ്രിതി സാൽവെ ഒരു ഡോക്ടറുമായിരുന്നു.കരിയറിന്‍റെ തുടക്കത്തിൽ, മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു.