മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെക്ക് മൂന്നാം വിവാഹം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹം.ഐപിഎൽ മുൻ മേധാവി ലളിത് മോദി, നിത അംബാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരും ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. 2020ല്‍ ആദ്യഭാര്യ മീനാക്ഷി(38)യുമായുള്ള ബന്ധം പിരിഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം കഴിച്ചു.

കരോളിനെ വിവാഹം കഴിക്കുമ്പോൾ സാൽവെ മോശം സമയങ്ങളിലൂടെ കടന്നുപോയതായി റിപ്പോർട്ടുകള്‍ പറയുന്നു. ലണ്ടനിലെ പള്ളിയില്‍ നടന്ന ചടങ്ങില്‍ 15 കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കരോളിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹരീഷ് സാൽവെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പാണ് മതം മാറിയത്. മറാത്തി കുടുംബത്തില്‍ പെട്ട സാല്‍വെയുടെ പിതാവ് എൻ കെ പി സാൽവെ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ അംബ്രിതി സാൽവെ ഒരു ഡോക്ടറുമായിരുന്നു.കരിയറിന്‍റെ തുടക്കത്തിൽ, മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...