ദില്ലി : ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണെങ്കിൽ തന്റെ പണം ഇന്ത്യക്കാർക്ക് നൽകുമെന്ന് മുൻ യുഎസ് വ്യോമസേന പൈലറ്റ്. ഇന്ത്യൻ, പാകിസ്ഥാൻ പൈലറ്റുമാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യുഎസ് മുൻ വ്യോമസേന പൈലറ്റും വിദഗ്ദ്ധനും എ-10 തണ്ടർബോൾട്ട് II പൈലറ്റുമായ ഡെയ്ൽ സ്റ്റാർക്സാണ് എക്സിൽ ഇക്കാര്യം പറഞ്ഞത്. രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ തന്റെ പണം ഇന്ത്യക്കാർക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കരിയറിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധവിമാന പൈലറ്റുമാരോടൊപ്പം ഞാൻ പറന്നിട്ടുണ്ട്. ഇന്ത്യൻ സൈന്യം വളരെ മികച്ചതായിരുന്നുവെന്നും സ്റ്റാർക്ക് പറഞ്ഞു. ഇന്ത്യൻ പൈലറ്റുമാർ തികഞ്ഞ പ്രൊഫഷണലുകളാണ്. അവർക്ക് എന്തുചെയ്യണമെന്ന് അറിയാം. മതപരമായ ആവേശമോ അമിത ഉത്സാഹമോ ഇല്ലാതെ അവർ ജോലി ചെയ്യും. മാത്രമല്ല, അവരെ പരിശീലിപ്പിക്കാൻ ഇന്ത്യയ്ക്ക് വിശാലമായ ഭൂപ്രദേശമുണ്ട്. അവരാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കുറിച്ചു.