Thursday, April 25, 2024 10:50 am

കൊരട്ടിയിൽ അനധികൃത വെടിമരുന്നുശാലയിൽ നിന്ന് നാൽപതുകിലോ വെടിമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കൊരട്ടിയിൽ അനധികൃത വെടിമരുന്നുശാലയിൽ നിന്ന് നാൽപതുകിലോ വെടിമരുന്ന് പോലീസ് പിടികൂടി. വീട്ടുടമ ഉൾപ്പടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈഎസ്പിയും സംഘവും നടത്തിയ പരിശോധനയിലാണ് നാൽപതു കിലോ വെടിമരുന്ന് കണ്ടെത്തിയത്. കൊരട്ടിയിലെ വിജനമായ സ്ഥലത്ത് അനധികൃത വെടിമരുന്നുശാല പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് തെരച്ചിൽ. ആയിരത്തിലേറെ ഗുണ്ടുകളും , അരലക്ഷം ഓലപ്പടക്കവും കണ്ടെത്തി. ഒരുവർഷമായി ഈ കേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നു. വീട്ടുടമ കണ്ണമ്പുഴ വർഗീസാണ് പടക്കനിർമാണം ഏറ്റെടുത്തിരുന്നത്. രണ്ടു ജോലിക്കാരേയും സ്ഥിരമായി നിയോഗിച്ചിരുന്നു.

ആരാധാനാലയങ്ങളിലേക്കുള്ള ഓലപ്പടക്കങ്ങളും ഗുണ്ടുകളുമാണ് ഇതെന്ന് പോലീസ് പറഞ്ഞു. കുണ്ടന്നൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് പോലിസിന് രഹസ്യവിവരം കിട്ടിയത്. പരിസരത്താകെ ഒരു വീടുമാത്രമേയുള്ളൂ. പടക്കം നിർമിക്കാൻ ലൈസൻസ് എടുത്തിരുന്നില്ല. ആലുവയിലെ പടക്കനിർമാണ കേന്ദ്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് കണ്ണമ്പുഴ വർഗീസ് പടക്കം നിർമിച്ചതെന്ന് പോലീസ് പറയുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തി പോലിസ് കേസെടുത്തു. പിടിച്ചെടുത്ത വെടിക്കെട്ട് സാമഗ്രികൾ പോലീസ് നിർവീര്യമാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജെഇഇ മെയിൻ ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ചു : കട്ട് ഓഫ് മാർക്ക് കൂട്ടി

0
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ...

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...

ആലപ്പുഴയിൽ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കിയ നിലയിൽ

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി...

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയോട് മോശമായി പെരുമാറി ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ...