കൊല്ലം : പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂര്‍ മുക്കടവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസും അഗ്നിശമന സേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. യുവതിക്ക് 27 പ്രായം വരുമെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് 10വയസ്സും 5വയസ്സും പ്രായം വരുമെന്നാണ് പോലീസ് പറയുന്നത്. പത്തനാപുരം കമുകിന്‍ചേരി സ്വദേശികളാണെന്ന അഭ്യൂഹം ഉണ്ട്.
പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
Recent News
Advertisment