കടലില്‍ കാണാതായ വിദ്യാര്‍ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : ആലപ്പാട് വെള്ളനാതുരുത്ത് മൈനിങ് ഏരിയയിലെ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട്​ വിദ്യാര്‍ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. മരുതൂര്‍കുളങ്ങര തെക്ക് നിസാ മന്‍സിലില്‍ സാദത്ത്-നിസ ദമ്പതികളുടെ മകന്‍ ഇര്‍ഫാെന്‍റ ​(16)​ മൃതദേഹം ചൊവ്വാഴ്​ച വൈകുന്നേരം 4.30 ഓടെ കണ്ടെത്തി. തിരയില്‍പെട്ട ഭാഗത്ത് നിന്ന് അല്‍പം അകലെയുള്ള പുലിമുട്ടുകളുടെ ഇടയിലാണ്​ മൃതദേഹം കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികളായ യുവാക്കളും കോസ്​റ്റല്‍ പോലീസും ചേര്‍ന്ന് മൃതദ്ദേഹം കരക്കെത്തിച്ചു. ഇര്‍ഫാെന്‍റ മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്​റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരി : ഇര്‍ഫാന. അയണിവേലികുളങ്ങര കോഴിക്കോട് ഇടപ്പുരയില്‍ വീട്ടില്‍ അര്‍ജുന്‍ നിവാസില്‍ കൃഷ്ണ ആര്‍ സത്യന്‍ (കണ്ണന്‍, 16) നെയാണ് കണ്ടെത്താനുള്ളത്.

സുഹൃത്തുക്കളായ എട്ടുപേര്‍ ഒരുമിച്ച്‌ സഹപാഠിയുടെ വീടിെന്‍റ പ്രവേശന ചടങ്ങില്‍ പങ്കെടുത്തതിനുശേഷമാണ്​ വെള്ളനാതുരുത്ത് ബീച്ചിലെത്തിയത്​. കുളിക്കാനിറങ്ങുന്നതിനിടെ ഒരാള്‍ ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍പെട്ട് രണ്ട് പേരെയും കാണാതായി. സംഭവമറി​െഞ്ഞത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കരുനാഗപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും ചവറ കോസ്​റ്റല്‍ പോലീസും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയും തെരച്ചില്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളെ കടലില്‍ കാണാതായതറിഞ്ഞ് വിദ്യാര്‍ഥികളുടെ സഹപാഠികളും നാട്ടുകാരും അടക്കം വന്‍ ജനക്കൂട്ടമാണ് സംഭവസ്ഥല​െത്തത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...