ഇടുക്കി: കട്ടപ്പനയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായില്‍ തുണി തിരുകി കാലുകള്‍ ബന്ധിച്ച നിലിയിലായിരുന്നു മൃതദേഹം. ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പോലീസിന് മൊഴി നൽകി. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.