കോന്നിയില്‍ ഇടതിന് അടി തെറ്റുമോ? ; യുഡിഎഫ് – ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി ജനീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ വോട്ട് കച്ചവടം നടന്നെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍. വള്ളിക്കോട്, കലഞ്ഞൂര്‍, കോന്നി പഞ്ചായത്തുകളില്‍ ബിജെപി സംവിധാനം നിര്‍ജീവമായിരുന്നു. ചിലയിടത്ത് ബൂത്ത് ഏജന്‍റുമാര്‍ പോലുമുണ്ടായിരുന്നില്ല. ബിജെപിയെ കൂടാതെ മറ്റ് ചില സംഘടനകളുടെ സഹായവും കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപി എത്ര വോട്ട് മറിച്ചാലും മണ്ഡലത്തില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

അവസാന ആറ് ദിവസം ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം 39,000 വോട്ട് നേടിയതാണ്. അവര്‍ എത്ര വോട്ട് മറിച്ചാലും പുതിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് തന്നെ ജയിക്കാനുള്ള സാധ്യതയാണുള്ളത്. ബൂത്ത് തലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാവുകയുള്ളൂവെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...