കുന്നിക്കോട് : ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം വീടിനു വെളിയിലെ ശുചിമുറിയില്‍ നിന്നു പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മേലില കടമ്പ്ര പാറവിള പുത്തന്‍വീട്ടില്‍ അരുണ്‍കുമാറി (40) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധിച്ചു. ഗോവയിലായിരുന്ന ജ്യേഷ്ഠ സഹോദരന്‍ കുറച്ച് ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. സംശയമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു സഹോദരനെ ഉള്‍പ്പെടെ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം ശുചിമുറിയില്‍ പുഴുവരിച്ച നിലയില്‍
RECENT NEWS
Advertisment