ആഗ്ര : ട്രോളി ബാഗില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച് 2 ന് സമീപത്താണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള സംസ്‌കൃതി സര്‍വകലാശാലയ്ക്ക് സമീപത്തെ കനാലിന് സമീപം രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയ്ക്ക് ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു.
കഴുത്തില്‍ താലിയുണ്ടായിരുന്നതായും അവളുടെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സമീപ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയതായി പോലീസ് പറഞ്ഞു.