കൊച്ചി : ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് കൊച്ചിയിലെ വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നത്. കൊറോണ രോഗബാധയാണോ എന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇന്നലെ രാത്രി തന്നെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും സാങ്കേതിക തടസ്സമുണ്ടായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി