വെഞ്ഞാറമൂട്: വാടക വീട്ടിലെ കിണറ്റിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പിരപ്പന്‍കോട് പേരെയെത്തും മുകള്‍ പുത്തന്‍ വിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാവിത്രിയമ്മ (75) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സാവിത്രിയമ്മയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. സാവിത്രിഅമ്മയും മകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രണ്ട് ദിവസമായി മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കിണറ്റില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന്, നാട്ടുകാര്‍ വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വാടക വീട്ടിലെ കിണറ്റിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment