വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ല്‍ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

വെ​ഞ്ഞാ​റ​മൂ​ട്: വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ല്‍ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പി​ര​പ്പ​ന്‍​കോ​ട് പേ​രെ​യെ​ത്തും മു​ക​ള്‍ പു​ത്ത​ന്‍ വി​ള വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യ​മ്മ (75) യാ​ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ​ന്ന​ലെ രാ​വി​ലെയാണ് സാ​വി​ത്രി​യ​മ്മയെ കി​ണ​റ്റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെന്നാണ് സൂചന. സാ​വി​ത്രി​അ​മ്മ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി മ​ക​ള്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ കി​ണ​റ്റി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്, നാട്ടുകാര്‍ വെ​ഞ്ഞാ​റ​മൂ​ട് പോലീ​സില്‍ വിവരം അറി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആശുപത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് പ്രധാനമന്ത്രിയാകണം എന്നത് പ്രവർത്തകരുടെ ആഗ്രഹം, തീരുമാനമല്ല ; ശ്രദ്ധതിരിക്കൽ തന്ത്രമെന്ന് കോൺഗ്രസ്

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്നത് ടി.വി.കെ. എം.എൽ.എ.മാരുടെയും...

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...