Tuesday, June 25, 2024 8:33 pm

കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ മലയടിവാരത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസ്സ് പ്രായമുള്ള പിടിയാനയുടെ അഞ്ച് ദിവസം പഴക്കമുള്ള ജഡമാണ് പുളിയറ അടവിക്കാട്ടില്‍ കണ്ടെത്തിയത്. കിഴക്കന്‍ വനാന്തരങ്ങളില്‍ കനത്ത മഴയായതിനാല്‍ കേരള അതിര്‍ത്തിയില്‍നിന്ന്​ തീറ്റതേടി പോകുമ്പോള്‍ കൂറ്റന്‍ പാറക്കെട്ടില്‍ നിന്ന് വീണതാകാമെന്ന് വനപാലകര്‍ പറഞ്ഞു.

മഴക്കാലമാകുന്നതോടെ കേരള അതിര്‍ത്തി വനത്തില്‍ നിന്നും ആനക്കൂട്ടം തമിഴ്​നാട് അതിര്‍ത്തി വനത്തോടു ചേര്‍ന്നുള്ള സ്വകാര്യ എസ്​റ്റേറ്റുകളിലേക്ക് ഇറങ്ങുന്നത് പതിവാണ്. എസ്​റ്റേറ്റിലേക്ക് പോയവരാണ് ആനയുടെ ജഡം ആദ്യം കണ്ടത്. അഴുകിയ നിലയിലായിരുന്നു ജഡം. അതിര്‍ത്തിയിലുള്ള പുളിയറ വനപാലകരെത്തി ജഡം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം മറവ് ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ...

പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ കേസ്

0
ബംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ്...

പമ്പാ നദിയിൽ ജലനിരപ്പുയർന്നു ; കോസ് വേകൾ മുങ്ങി

0
റാന്നി : കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് പമ്പാ...

അടൂർ – തുമ്പമൺ – കോഴഞ്ചേരി റോഡിൻ്റെ കേടുപാടുകൾ ഉടൻ പരിഹരിക്കും

0
പത്തനംതിട്ട : ജില്ലയിലെ അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിലെ...