കോഴിക്കോട് : പിതാവിനെയും മകളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട.ടെക്‌നികല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍ (61), ശാരിക (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറഴ്ച വൈകീട്ട് രണ്ടു കിടപ്പുമുറികളിലായി ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. ഫറോക്ക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.