കൊക്കോണിക്‌സ് ലാപ് ടോപ്പുകള്‍ പണിമുടക്കി ; പക്ഷേ തിരിച്ചടവ് മുടങ്ങാന്‍ പാടില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ നല്‍കിയ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ കേടായെങ്കിലും വായ്പാ തുക തിരിച്ചടക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കെ.എസ്.എഫ്.ഇയുടെ സമ്മര്‍ദ്ദം. മൂന്ന് തവണ വരെ മാറ്റി കിട്ടിയ ലാപ്‌ടോപ്പുകളിലെ തകരാര്‍ തുടരുന്നതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും പ്രതിസന്ധിയിലാണ്. ലാപ്‌ടോപ്പ് ഉപയോഗശൂന്യമെങ്കിലും വിദ്യാശ്രീ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ അംഗങ്ങള്‍ക്ക് വഴിയില്ല.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കാണുമ്പോള്‍ പഠിക്കാന്‍ ലാപ്‌ടോപ്പ് കിട്ടിയ സന്തോഷത്തിലായിരുന്നു ചെറായിയിലെ വീട്ടില്‍ അമ്മ രജനിക്കൊപ്പം ദേവികയും ദേവിനിയും. എന്നാല്‍ ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തുടങ്ങി. ആദ്യം കിട്ടിയ ലാപ്‌ടോപ്പ് ഓണ്‍ ആയില്ല. പരാതി അറിയിച്ചതോടെ എത്തിയ രണ്ടാമത്തേതിലും ഡിസ്‌പ്ലേ തകരാറിലായി. ഒടുവില്‍ കിട്ടിയതില്‍ കീബോര്‍ഡ് പോലും പ്രവര്‍ത്തിക്കുന്നില്ല.

വിദ്യാശ്രീ പദ്ധതി വഴി കിട്ടിയ 15,000 രൂപ വിലയുള്ള കൊക്കോണിക്‌സ് ലാപ്‌ടോപ്പിന്റെ 7000 രൂപ വരെ രജനി ഇത് വരെ അടച്ച്.  500 രൂപയാണ് മാസം അടക്കേണ്ടത്. പണം അടക്കുന്നത് മുടക്കാന്‍ കഴിയില്ലെന്നാണ് കെ.എസ്.എഫ്.ഇ വാദം. പദ്ധതിയുടെ വായ്പ തിരിച്ചടക്കുന്നതില്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് മറ്റൊരു പ്രതിസന്ധി.

രജനിക്കൊപ്പം ലാപ്‌ടോപ്പ് കിട്ടിയ പ്രദേശത്തുള്ള എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്. കുടുംബശ്രീ സംഘങ്ങളിലെ എസ്‌സി , എസ്ടി അംഗങ്ങള്‍ക്കായിരുന്നു ലാപ്‌ടോപ്പ് കിട്ടുന്നതില്‍ മുന്‍ഗണന. ആദ്യം ലാപ്‌ടോപ്പ് കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുബങ്ങളിലുള്ളവര്‍ പെട്ടുപോയ അവസ്ഥയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...