ഷൊര്‍ണ്ണൂര്‍: യാത്രക്കാരന്‍ ട്രെയിനില്‍ തൂങ്ങി മരിച്ച നിലയില്‍. കോയമ്പത്തൂര്‍ – ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു. ആര്‍പിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത് ശേഷമേ അറിയാന്‍ കഴിയൂ.
കോയമ്പത്തൂര്‍ – ഷൊര്‍ണ്ണൂര്‍ മെമുവില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
RECENT NEWS
Advertisment