ഹൈദരാബാദ് : ഹൈദരാബാദില്‍ നിന്ന് കാണാതായ ഫ്രഞ്ച് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേരി ക്രിസ്റ്റീന എന്ന 68 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമായത്ത് സാഗറില്‍ നിന്നാണ് 68 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഒന്‍പതിന് രാജേന്ദ്രനഗര്‍ പോലീസില്‍ സ്ത്രീയുടെ മരുമകനായ പ്രശാന്ത് ഇവരെ കാണ്‍മാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. അന്ന് തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ എട്ടിനാണ് മേരി കൊല്ലപ്പെട്ടതെന്നും ഹിമായത്ത് സാഗറില്‍ അവരുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.