തൃശൂര്‍ : പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍. പൂക്കോട് വെട്ടിയാട്ടില്‍ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങള്‍ കണ്ടത്. രണ്ട് മാസം മുമ്പാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.