Saturday, April 20, 2024 1:29 pm

ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് 4 ദിവസം പഴക്കം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: വീട്ടിലുള്ളവരുമായി പിണങ്ങി ഒന്നാം നിലയിലെ മുറിയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് നാലു ദിവസത്തിന് ശേഷം. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാമ്പാടിമണ്‍ വീട്ടില്‍ അനില്‍കുമാറിന്റെ (55) മൃതദേഹമാണ് നാലാം നാള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവരുമായി പിണങ്ങിയതിനാല്‍ ഒന്നാം നിലയിലെ മുറിയില്‍ അനില്‍ ഒളിച്ചിരിക്കുകയാണെന്നാണ് കരുതിയത്. നാലാം ദിവസം കയറി നോക്കിയപ്പോള്‍ അടച്ചിട്ട മുറിയില്‍ ജീര്‍ണിച്ച മൃതദേഹമാണ് കണ്ടത്. ദുര്‍ഗന്ധം വമിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു.

Lok Sabha Elections 2024 - Kerala

അനിലും കുടുംബത്തിലുള്ളവരും നിരന്തരമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. നിയമപരമായും സുഹൃത്തുക്കള്‍ വഴിയും പലപ്പോഴും ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നിരുന്നുവത്രേ. ഈ സാഹചര്യത്തിലാണ് അനില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ കയറി മുറിയടച്ച്‌ കഴിഞ്ഞതെന്നു കരുതുന്നു. ഇത് പലപ്പോഴും പതിവായിരുന്നതിനാല്‍ ആരും മുകളിലെ നിലയിലേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല എന്നും പറയുന്നു. വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ ഇഡി അന്വേഷണവുമായി സഹകരിക്കാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത

0
തിരുവനന്തപുരം : മാസപ്പടി കേസിൽ ഇഡി അന്വേഷണവുമായി സഹകരിക്കാതെ സിഎംആർഎൽ എംഡി...

നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും ; കെ കെ ശൈലജ

0
വടകര : നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന്...

ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല ; അമിത് ഷാ

0
ഡൽഹി: ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

0
കോഴിക്കോട് : കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി. 84ആം...