ചേര്‍ത്തല : മിനി ബസും ഡ്രൈവറും കത്തികരിഞ്ഞ നിലയില്‍. ചേര്‍ത്തല തീരദേശ റോഡില്‍ കണിച്ചുകുളങ്ങര ബീച്ച് ജംഗഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.15നാണ് സംഭവം. ഡ്രൈവര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പാര്‍ക്ക് ചെയ്തതാണ് വാഹനം. രാജീവനെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ രാജീവന്‍ വാഹനത്തിന്റെ ഏറ്റവും പുറകിലത്തെ സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു.
തീ ആളി കത്തുന്നതു കണ്ട നാട്ടുകാരാണ് ചേര്‍ത്തല ഫയര്‍ ഫോഴ്സിലും അര്‍ത്തുങ്കല്‍ പോലീസിലും വിവരമറിയിച്ചത്. ചെമ്മീന്‍ കമ്പിനിയിലേക്ക് ദിവസവും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണിത്. ചന്തിരൂര്‍ സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തെക്കുറിച്ച് അന്വഷണം തുടങ്ങിയതായി അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു.